ബൈബിൾ പതിപ്പ് താരതമ്യം ചെയ്യുക
- |
|---|
| ൧ |
| യേശു ഒരു വള്ളത്തിൽ കയറി അക്കരെ സ്വന്തം പട്ടണത്തിൽ എത്തി. |
| ൨ |
| ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയോടെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ടിട്ട് യേശു പക്ഷാഘാതരോഗിയോട്, “മകനേ, ധൈര്യപ്പെടുക; നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു. |
| ൩ |
| ഇതു കേട്ട ചില വേദജ്ഞർ, “നോക്കൂ! ഇദ്ദേഹം പറയുന്നത് ദൈവനിന്ദയാണ്” എന്ന് ഉള്ളിൽ മുറുമുറുത്തു. |
| Malayalam Bible CV
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™ പകർപ്പവകാശം 1997, 2017, 2020 Biblica, Inc. അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്. Holy Bible, Malayalam Contemporary Version™ 1997, 2017, 2020 by Biblica, Inc. |
| ൧ |
| അവൻ പടകിൽ കയറി ഇക്കരയ്ക്ക് കടന്നു സ്വന്തപട്ടണത്തിൽ എത്തി. |
| ൨ |
| അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു തളർവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ട് തളർവാതക്കാരനോട്: മകനേ, സന്തോഷവാനായിരിക്ക, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. |
| ൩ |
| എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു പരസ്പരം പറഞ്ഞു. |
| Malayalam Bible 2017
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app |
| ൧ |
| അവന്‍ പടകില്‍ കയറി ഇക്കരയ്ക്കു കടന്നു സ്വന്തപട്ടണത്തില്‍ എത്തി. |
| ൨ |
| അവിടെ ചിലര്‍ കിടക്കമേല്‍ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോട്: മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. |
| ൩ |
| എന്നാല്‍ ശാസ്ത്രിമാരില്‍ ചിലര്‍: ഇവന്‍ ദൈവദൂഷണം പറയുന്നു എന്ന് ഉള്ളംകൊണ്ടു പറഞ്ഞു. |
| Malayalam Bible Malov 2016
Malayalam O.V. Bible - സത്യവേദപുസ്തകം O.V |
| ൧ |
| യേശു ഒരു വഞ്ചിയില്‍ കയറി തടാകത്തിന്‍റെ മറുകരയെത്തി സ്വന്തം പട്ടണത്തില്‍ ചെന്നു. |
| ൨ |
| അപ്പോള്‍ ശയ്യാവലംബിയായ ഒരു പക്ഷവാതരോഗിയെ ചിലര്‍ അവിടുത്തെ അടുക്കല്‍ കൊണ്ടുവന്നു. യേശു അവരുടെ വിശ്വാസം കണ്ടിട്ട്, “മകനേ, ധൈര്യപ്പെടുക! നിന്‍റെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു” എന്ന് ആ രോഗിയോടു പറഞ്ഞു. |
| ൩ |
| “ഈ മനുഷ്യന്‍ പറയുന്നതു ദൈവദൂഷണമാണ്” എന്നു ചില മതപണ്ഡിതന്മാര്‍ അപ്പോള്‍ സ്വയം പറഞ്ഞു. |
| Malayalam Bible BSI 2016
2016 by The Bible Society of India |
| ൧ |
| യേശു തോണിയില്‍കയറി കടല്‍ കടന്ന് സ്വന്തം പട്ടണത്തിലെത്തി. |
| ൨ |
| അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്‍െറ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന്‍ തളര്‍വാതരോഗിയോട് അരുളിച്ചെയ്‌തു: മകനേ, ധൈര്യമായിരിക്കുക; നിന്‍െറ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു. |
| ൩ |
| അപ്പോള്‍ നിയമജ്‌ഞരില്‍ ചിലര്‍ പരസ്‌പരം പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറയുന്നു. |
| Malayalam Bible 2013
Malayalam Bible Version by P.O.C |
| ൧ |
| യേശു വഞ്ചിയില്‍ കയറി മറുകരയിലുള്ള തന്‍റെ സ്വന്തം നഗരത്തിലേക്കു പോയി. |
| ൨ |
| തളര്‍വാതം ബാധിച്ച ഒരാളെ ചിലര്‍ അവന്‍റെ മുന്പില്‍ കൊണ്ടുവന്നു. അയാള്‍ ഒരു കിടക്കയില്‍ കിടക്കുകയായിരുന്നു. അവരുടെ ഉറച്ച വിശ്വാസത്തെ യേശു മനസ്സിലാക്കി. അവന്‍ രോഗിയോടു പറഞ്ഞു, ""യുവാവേ, സന്തോഷവാനായിരിക്കുക. നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടു.ڈ |
| ൩ |
| ശാസ്ത്രിമാരില്‍ ചിലര്‍ ഇതു കേട്ടു. അവര്‍ പരസ്പരം പറഞ്ഞു, ""ഇയാള്‍ ദൈവത്തെപ്പോലെ സംസാരിക്കുന്നു. ദൈവദോഷമല്ലേ ഇത്.ڈ |
| Malayalam Bible WBCT 2012
2012 World Bible Translation Center India. |
| ൧ |
| അവന്‍ പടകില്‍ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തില്‍ എത്തി. |
| ൨ |
| അവിടെ ചിലര്‍ കിടക്കമേല്‍ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു“മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു” എന്നു പറഞ്ഞു. |
| ൩ |
| എന്നാല്‍ ശാസ്ത്രിമാരില്‍ ചിലര്‍ഇവന്‍ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു. |
| Malayalam Bible 1992
Bible Society of India bible |
| ൧ |
| അവൻ പടകിൽ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി. |
| ൨ |
| അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു: മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. |
| ൩ |
| എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു. |
| Malayalam Bible 1910
Public Domain digitized and updated to the contemporary orthography by The Free Bible Foundation (courtesy of Bible Society of India, and BFBS). |